ആര്‍ആര്‍ആര്‍ രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനെത്തുന്നു

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആര്‍ആര്‍ആര്‍ ആയിരം കോടിയിലേറെ ബോക്സോഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.

മെയ് 20ന് ചിത്രം ഒ.ടി.ടി യിലൂടെ റിലീസിനെത്തുകയാണ്. രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകള്‍ സീ5 വിലൂടെയും ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്സിലൂടെയും റിലീസ് ചെയ്യും.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് ആര്‍.ആര്‍.ആര്‍ റിലീസിനെത്തിയത്. 650 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെക്കൂടാതെ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, സമുദ്രക്കനി, ഒലിവിയ മോറിസ് തുടങ്ങിയ വമ്ബന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.