മുംബൈ: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കരുത്ത് പകർന്ന് രാജ്യം. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക് ബസ് പുറത്തിറക്കി. ഇകെഎ ഇ 9 എന്ന ബസാണ് പുറത്തിറക്കിയത്. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് ബസ് ഊർജ്ജം പകരും. പൂനെയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വാഹനം പരിശോധിച്ചു.
പൂർണ്ണമായും ഇന്ത്യയിലാണ് ബസ് നിർമ്മിച്ചത്. ഇകെഎ ആൻഡ് പിനക്കിൾ ഇൻഡസ്ട്രീസാണ് ബസിന്റെ നിർമ്മാതാക്കൾ. സ്റ്റെയിൻലസ് സ്റ്റീലിലാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള ബസുകളേക്കാൾ ചെലവും കുറവാണെന്ന് കമ്പനിയുടെ അവകാശവാദം. 9 മീറ്റർ നീളമുള്ള ഇലകട്രിക് ബസിന് 200 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് പ്രധാനഭാഗം.
ലോ ഫ്ളോർ ബസാണ് നിർമ്മിച്ചിട്ടുള്ളത്. താഴെ നിന്ന് 650 മില്ലിമീറ്ററാണ് ഉയരം. പ്രായമുള്ളവർക്കും പ്രയാസമില്ലാതെ കയറാം. മുപ്പത്തിയൊന്നു പേർക്ക് ഇരിക്കാനുള്ള സംവിധാനമുണ്ട്. അംഗപരിമിതരുടെ ചക്രക്കേസര ഉരുട്ടിക്കയറ്റാനുള്ള റാമ്പും ബസിലുണ്ട്.

