തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ലെന്ന് കെ.വി തോമസിനെ പരിഹസിച്ച് വി ഡി സതീശന്‍. കൂടുതല്‍ ചോദ്യങ്ങളോട് ‘നോ കമന്റ് ‘ എന്നും പറഞ്ഞു. എന്നാല്‍, സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീവിരുദ്ധ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസിന്റെ പ്രസ്താവന. ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ല. എന്നാല്‍, നിലപാട് ഇന്ന് പറയുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, ഇടതുപക്ഷത്തിനു വേണ്ടി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് സൂചനയുണ്ട്. നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന ഇടത് കണ്‍വെന്‍ഷനിലും തോമസ് പങ്കെടുത്തേക്കും. എന്നാല്‍ തോമസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

