ന്യൂഡല്‍ഹി: 2020ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കൊവിഡ് മരണ സംഖ്യയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനയേ ഉണ്ടായിട്ടുള്ളുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തോളം പേര് കൊവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുണ്ടെന്ന വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളുകയായിരുന്നു കേന്ദ്രം.
അതേസമയം, 2019 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 76 ലക്ഷം കൊവിഡ് മരണമാണ്. ഇത് 2020 ല്‍ 81 ലക്ഷമായി. ആകെ ആറ് ശതമാനത്തിന്റെ വര്‍ധനയാണ് മഹാമാരി ആഞ്ഞടിച്ച് വര്‍ഷം ഇന്ത്യയിലുണ്ടായെന്നാണ് സിവില്‍ രജിസ്ട്രേഷന് സിസ്റ്റം കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് മരണമായി 2020 ല്‍ രജിസ്റ്റര്‍ ചെയ്തത് 1.42 ലക്ഷമാണെന്നും രജിസ്ട്രാര്‍ ജനറലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ആകെ നാല്‍പ്പത് ലക്ഷം പേര് ഇന്ത്യയില്‍ മാത്രം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് ഡബ്ലുഎച്ചഒ കണ്ടെത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള തലത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു കോടി അന്‍പത് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 61 ലക്ഷമാണ് ആഗോളതലത്തിലെ കൊവിഡ് മരണക്കണക്ക്.
എന്നാല്‍, ഡബ്ല്യൂഎച്ച്ഒയുമായി ഇക്കാര്യത്തില്‍ പല തവണ ബന്ധപ്പെട്ട് ഇന്ത്യ എതിര്‍പ്പറിയിച്ചിട്ടുണ്ട്.

