റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് റെക്കോഡ് കളക്ഷനുമായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന. 20 കോടി രൂപയാണ് ചിത്രം ലോകവ്യാപകമായി 5 ദിവസം കൊണ്ട് സ്വന്തമാക്കിയത്. മൂന്നു ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 5.15 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 4.25 കോടിയാണ് നെറ്റ്. ഷെയര്‍ 2.49 കോടി. പെരുന്നാള്‍ കഴിഞ്ഞതോടെ ചിത്രം കേരളത്തിന് പുറത്തുള്ള സെന്ററുകളിലും മികച്ച ബുക്കിങ് ആണ് നേടുന്നത്. എന്നാല്‍, ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞറമൂട് എന്നിവര്‍ ഡ്രൈംവിങ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ഒന്നിച്ച ജനഗണമന മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.
മംമ്ത മോഹന്‍ദാസ്, ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

