തിരുവനന്തപുരം: വാഹന അപകട റിപ്പോര്‍ട്ട് നല്കുന്നതില് ആര്‍ടി ഓഫീസുകളില്‍ വ്യാപക അഴിമതിയെന്ന വിജിലന്‍സിന്റെ മുന്നറിയിപ്പില്‍ അഴിമതി തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി ആഭ്യന്തര സെക്രട്ടറി. വാഹന പരിശോധനയ്ക്കുള്ള പോലീസ് അപേക്ഷ ഇനി തപാലില്‍ മാത്രമായിരിക്കും സ്വീകരിക്കുക.
അപകടം നടന്ന വാഹനത്തിന്റെ പരാതിക്കാര്‍ നേരിട്ട് നല്കുന്ന അപേക്ഷ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. പരിശോധന റിപ്പോര്‍ട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്രിന്റ് ചെയ്യുവെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
അതിനാലാണ് വാഹന പരിശോധനയ്ക്കായി പോലീസ് സ്റ്റേഷനില്‍ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നല്കേണ്ടന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

