കൊച്ചി: ട്രെയിന്‍ യാത്രക്കിടയില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് നേരത്തെ 500 രൂപ പിഴ ഈടാക്കിയിരുന്നതു റെയില്‍വേ നിര്‍ത്തലാക്കി. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ നിര്‍ബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശമാണ് ഒഴിവാക്കിയത്. എന്നാല്‍, വ്യക്തികള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ എത്തിച്ചേരുന്ന സ്ഥലത്തെ വിലാസം നല്‍കണമെന്ന നിബന്ധന പിന്‍വലിച്ചതിനെ തുടര്‍ന്ന് റിസര്‍വേഷന്‍ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ ഉടന്‍ വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

