കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിപണി വിലക്ക് ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് വിപണി വിലക്ക് ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബള്‍ക്ക് യൂസേഴ്സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി യുടെ പക്കല്‍ നിന്ന് കമ്ബനികള്‍ സാധാരണ നിരക്കിനേക്കാള്‍ ലിറ്ററിന് ഇരുപത് രൂപയിലധികം നിരക്കാണ് ഡീസലിന് ഈടാക്കിയിരുന്നത്.

ഈ നടപടിയെ ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കെ.എസ്.ആര്‍.ടി.സിയ്ക്ക് ആശ്വാസം പകരുന്ന വിധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.