സത്യജിത്ത് റായ് സ്പെഷ്യൽ ജൂറി അവാർഡ് പ്രഖ്യാപിച്ചു.

bindu

2021 ലെ സത്യജിത്ത് റായ് ഗോൾഡൻ ആർക്ക് സ്പെഷ്യൽ ജൂറി അവാർഡ് ഗായിക ശ്രീമതി ബിന്ദു രവി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി. പ്രശസ്ത ഗായിക ഉഷ ഉതുപ്പിന് പിറന്നാൾ സമ്മാനമായി ബിന്ദു രവി ഒരുക്കിയ കവർ സോങ്ങിനാണ് ഈ അംഗീകാരം ലഭിച്ചത്.

പ്രശസ്ത പത്രപ്രവർത്തകനും നാടകാചാര്യനുമായ ശ്രീ കലാനിലയം കൃഷ്ണൻനായരുടെ ചെറുമകളാണ് ബിന്ദു.

ഏപ്രിൽ 10 ന് തൈക്കാട് ഭാരത ഭവനിൽ നടന്ന സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ പുരസ്കാര ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നടൻ പ്രേംകുമാർ, ഗായകൻ വേണുഗോപാൽ,നടി സേതു ലക്ഷ്മി, പ്രമോദ് പയ്യന്നൂർ തുടങ്ങിയ പ്രശസ്തർ സന്നിഹിതരായിരുന്നു.