നമ്മളിൽ പലർക്കും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. ബ്രെഡ് മൈദയിൽ നിന്നുമുണ്ടാക്കുന്നത് കൊണ്ടുതന്നെയാണ് ഇതിന്റ ഗുണനിലവാരത്തെക്കുറിച്ചു പലർക്കും സംശയമുണ്ടാകാം. എന്നാൽ മൈദയിൽ നിന്നും മാത്രമല്ല, വീറ്റ്‌ഗ്രെയിൻ ബ്രെഡ്, മൾട്ടിഗ്രെയിൽ ബ്രെഡ് എന്നിങ്ങനെ പലതരം ബ്രെഡുകൾ ഇപ്പോൾ ലഭ്യമാണ്. വീറ്റ്‌ഗ്രെയിൻ, മൾട്ടിഗ്രെയിൻ ബ്രെഡ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
വീറ്റ്‌ഗ്രെയിൻ ബ്രെഡിന് രക്തധമനികളിൽ അടിയുന്ന കൊളസ്‌ട്രോൾ നീക്കാനുള്ള കഴിവുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വീറ്റ്‌ഗ്രെയിൻ, മൾട്ടിഗ്രെയിൻ ബ്രെഡുകൾ അമിതവിശപ്പു തടഞ്ഞ് തടി കൂടുന്നത് നിയന്ത്രിയ്ക്കുന്നു. ബ്രെഡിലെ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് ഊർജം നൽകുന്നതിന് ഏറെ സഹായകമാണ്. ഇതിലെ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനും സഹായിക്കും.
ബ്രെഡ് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുകയും ചെയ്യും. ബ്രെഡിലടങ്ങിയിട്ടുള്ള വൈറ്റമിൻ ബി, പ്രോട്ടീനുകൾ എന്നിവ ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

