ഇന്ധനവിലയിൽ വീണ്ടും വർധനവ്; വില വിവരം അറിയാം

കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോൾ വില ലിറ്ററിന് 87 പൈസയും ഡീസൽ വില ലിറ്ററിന് 85 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 113.02 രൂപയും ഡീസൽ ലിറ്ററിന് 99.98 രൂപയുമായി.

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന്റെ വില 115.01 രൂപയും ഡീസലിന്റെ വില 101.83 രൂപയുമാണ് വില. 10 ദിവസത്തിനിടയിൽ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.71 രൂപയും ഡീസൽ ലിറ്ററിന് 8.42 രൂപയുടെ വർധനവുമാണ് ഉണ്ടായത്.

അതേസമയം, കോഴിക്കോട് പെട്രോളിന് 113.20 രൂപയും ഡീസലിന് 100.18 രൂപയുമാണ് പുതുക്കിയ നിരക്ക്.