കോട്ടയം: മാടപ്പള്ളിയില്‍ കെ- റെയില്‍ സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു.
കെ-റെയില്‍ സര്‍വേ നടപടിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ഇവരെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം, അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം നടക്കുകയാണ്.

