കൊവിഡ് 19 ന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വേഗത്തില്‍ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഫ്രാന്‍സ്, ഹോളണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ പടരുന്നു എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. യുഎസില്‍ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കൊവിഡ് 19 ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ദിവസത്തിന്റെ രണ്ടാം വാര്‍ഷികമായ മാര്‍ച്ച് 11 ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പ്രഖ്യാപനം വന്നത്. പുതിയ വകഭേദം യൂറോപ്പിലും യുഎസിലും വലിയ പ്രശ്നമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
അതേസമയം, ചില വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പടരുന്നത് കണ്ടെത്തിയ രാജ്യങ്ങളില്‍പ്പോലും, മൊത്തത്തില്‍ ഡെല്‍റ്റാക്രോണ്‍ കേസുകളുടെ എണ്ണം കുറവാണെന്ന് കാലിഫോര്‍ണിയയിലെ ഒരു ലാബായ ഹെലിക്സിലെ ചീഫ് സയന്‍സ് ഓഫീസര്‍ വില്യം ലീ ഡെയ്ലി മെയിലിനോട് വ്യക്തമാക്കി.

