കേരളത്തിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും ജാഗ്രത

hot

സംസ്ഥാനത്തെ ആറു ജില്ലകളിൽ ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ,തൃശൂർ, കോട്ടയം,കോഴിക്കോട്, കൊല്ലം,കണ്ണൂർ ജില്ലകളിൽ താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.