നടന്‍ പൃഥ്വിരാജിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ബോളിവുഡ് ചിത്രം സെല്‍ഫിയുടെ ചിത്രീകരണം തുടങ്ങി. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്.
പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തിയ മലയാള സിനിമയായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ വേഷമിടുന്നത്.
രാജ് മേത്തയുടെ സംവിധാനത്തില്‍ ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. ലിജോ ജോര്‍ജ്, ഡി.ജെ ചേതസ് എന്നിവരാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ഗാനവും നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

