മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ അധ്യക്ഷൻ കെ.എം.ഖാദർ മൊയ്തീനാണ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം നടത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങൾ. ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്ന സമയത്ത് പാർട്ടിയുടെ ചുമതല നിർവഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു. ലീഗ് ഉന്നതാധികാരസമിതി അംഗം കൂടിയാണ് അദ്ദേഹം.

