സര്‍ക്കാര്‍ ആശുപത്രിയില്‍ എംഎല്‍എയുടെ മിന്നല്‍ സന്ദര്‍ശനം; വൃത്തിയില്ലാത്തതിനാല്‍ ചൂലെടുത്ത് തറ തൂത്ത് ഗണേഷ് കുമാര്‍

കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മിന്നല്‍ സന്ദര്‍ശനം. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. ഒട്ടും വൃത്തിയില്ലെന്ന് മനസിലായതോടെ എംഎല്‍എ തന്നെ ചൂലെടുത്ത് തറ തൂത്തുവാരുകയായിരുന്നു.

താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും, വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണമെന്നും അദ്ദേഹം ആശുപത്രി ജീവനക്കാരോട് പറഞ്ഞു.

എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ആശുപത്രി. ആറ് മാസം മുന്‍പ് തുറന്നു കൊടുത്ത ടോയിലറ്റ് പൊട്ടിത്തകര്‍ന്നു കിടക്കുകയാണ്. ഉദ്ഘാടനത്തിന് മന്ത്രി എത്തും മുന്‍പ് എല്ലാം വൃത്തിയാക്കണമെന്നും, ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.