ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മത്രി അമിത് ഷാ. തീർത്തും ‘മാതൃക’ ജീവിതം നയിക്കുന്നയാളാണ് യോഗിയെന്ന് അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിനെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആളുകൾ പരാമർശിക്കുന്നതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
യോഗി ആദിത്യനാഥിനെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആളുകൾ പരാമർശിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, അത് തീർത്തും സ്വാഭാവികമാണെന്നായിരുന്നു അമിത് ഷാ മറുപടി നൽകിയത്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ ചെയ്ത വികസന പ്രവർത്തനങ്ങളാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഉത്തർപ്രദേശിന് 30 മെഡിക്കൽ കോളേജുകൾ ലഭിച്ചു. സംസ്ഥാനത്ത് രണ്ട് എയിംസുകളുണ്ടെന്നും ജാപ്പനീസ് എൻസെഫലൈറ്റിസ് ഗവേഷണ കേന്ദ്രവും നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സർക്കാർ 10 പുതിയ സർവകലാശാലകൾ നിർമ്മിച്ചു. 77 പുതിയ കോളേജുകൾ തുറന്നു. ഉത്തർപ്രദേശിലുടനീളമുള്ള കോളേജുകൾ ഞങ്ങളുടെ സർക്കാർ പുനർനിർമ്മിക്കുകയും പുനർവികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

