ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എടികെ മോഹന്‍ ബഗാന്‍. ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
ബംഗളൂരുവിനായിരുന്നു മത്സരത്തില്‍ ആധിപത്യം. പന്ത് കൂടുതല്‍ സമയം കൈവശം വച്ചതും ഷോട്ടുകളുതിര്‍ത്തതും ബംഗളൂരു തന്നെയായിരുന്നു. എന്നാല്‍, കളിയുടെ ഗതിക്ക് വിപരീതമായി ബഗാന്‍ ആദ്യം ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു കൊളാക്കോയുടെ ഗോള്‍.
രണ്ടാം പാതിയില്‍ ബംഗളൂരു തിരിച്ചടിക്കാനുള്ള ശ്രമം ആരംഭിച്ചു. എടികെ ഒരുഗോള്‍ കൂടി നേടി നില സംരക്ഷിക്കാനും ശ്രമിച്ചു. 85-ാം മിനിറ്റിലാണ് എടികെ രണ്ടാം തവണ വലകുലുക്കിയത്. മന്‍വീറിന്റെ മനോഹരമായ ഫിനിഷ്. ഇതോടെ ബംഗളൂരുവിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

