യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു; വി ശിവൻകുട്ടി

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി സ്വാതി രാജിയുടെ വീട് സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. 12 മലയാളികൾ ഇന്ന് ചെന്നൈ വഴി എത്തുമെന്നും വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായുള്ള ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയതായും ശിവൻകുട്ടി അറിയിച്ചു. നയതന്ത്ര വിദഗ്ധൻ വേണു രാജാമണിയുടെ ഇടപെടൽ വലുതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.