ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ താരം സഞ്ജു വി സാംസണ്‍. ഏഴ് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ഇപ്പോഴാണ് എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാന്‍ കാരണമായ ഒരു ഫലപ്രദമായ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചത്. വളരെയധികം സന്തോഷമുണ്ട്- സഞ്ജുവിന്റെ പ്രതികരിച്ചു.
ക്വാറന്റൈനും ബബിളിലെ ജീവിതവും ബൗണ്ടറിയിലെത്തിക്കാന്‍ അല്‍പസമയം വേണ്ടി വന്നുവെന്നും സഞ്ജു പറഞ്ഞു. ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍, കുമാരയെ മൂന്ന് സിക്‌സിന് പറത്തി സഞ്ജു അതിവേഗം സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു.
ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്‌ബോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.

