നാളെ ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല. ഇത്തവണയും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഭക്തജനങ്ങള്‍ക്ക് വീട്ടുമുറ്റങ്ങളിലും സമയക്രമം പാലിച്ച് പൊങ്കാലയിടാം. നാളെ രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നതിന് ശേഷം വീടുകളിലെ അടുപ്പുകളിലും അഗ്നി കൊളുത്താം.

വീടുകളില്‍ എങ്ങനെ പൊങ്കാലയിടാം?

പൊങ്കാല അര്‍പ്പിക്കുന്ന സ്ഥലം ചാണകം മെഴുകി വൃത്തിയാക്കുക, അല്ലെങ്കില്‍ വെള്ളം തളിക്കുക.

കിഴക്ക് നിന്നോ വടക്ക് ദിക്കിലേക്ക് നിന്നോ വേണം പൊങ്കാലയിടേണ്ടത്.

നിലവിളക്കിലെ തിരി കിഴക്കോട്ടും പടിഞ്ഞാറോട്ടുമിടണം.

അടുപ്പിനടുത്ത് ഗണപതിക്ക് പടുക്ക ഒരുക്കാം. പഴം, അവല്‍, മലര്‍, ശര്‍ക്കര എന്നിവ ഇലയില്‍ വെക്കുക. കരിക്ക്, വെ്റ്റില, പാക്ക്, പഴവര്‍ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്താം.

ശര്‍ക്കര പായസം, വെള്ളപ്പായസം, തെരളി, മണ്ടപ്പുറ്റ് എന്നിങ്ങനെ ഉണ്ടാക്കാം.

ഉച്ചക്ക് 1.20ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ പൊങ്കാല നിവേദിക്കുന്നതിന്റെ അടുത്ത നിമിഷം വീടുകളില്‍ തയ്യാറാക്കിയ നിവേദ്യങ്ങളും സമര്‍പ്പിക്കാം.