ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഭേദഗതി വിവാദം സിപിഐമ്മും സിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും, വിഷയം നിയമസഭയില്‍ ബില്ലായി വരുമ്പോള്‍ എന്തുവേണമെന്നതില്‍ ഇരുപാര്‍ട്ടികളും യോജിച്ച ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ സിപിഐഎമ്മിനെ ഒരു തരത്തിലും ബാധിക്കില്ല. ശിവശങ്കറിന്റെ പുസ്തകം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയാണ്. സ്വപ്ന സുരേഷിനെ സംബന്ധിച്ച് പുസ്തകത്തിലുള്ളത് ചെറിയ പരാമര്‍ശം മാത്രമാണ്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്നും തര്‍ക്കം കോടതി പരിഹരിക്കട്ടേയെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.

