എംസിസിയില്‍ വാക് ഇന്‍ ഇന്‌റര്‍വ്യൂ

കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലക്ച്ചറര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം.

എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം.

വിശദവിവരങ്ങള്‍ക്ക്: 0490 2399207 എന്ന നമ്പറില്‍ വിളിക്കുകയോ, www.mcc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.