തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുര്‍വേദ കോളേജില്‍ ക്രിയാശാരീരം, ആര് & ബി, ശല്യതന്ത്രം വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഒരു വര്‍ഷ കരാറില്‍ നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആയുര്‍വേദത്തിലെ ക്രിയാശാരീരം, ആര് & ബി, ശല്യതന്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ആണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
ക്രിയാശാരീരം വിഭാഗം ഇന്റര്‍വ്യൂ ഫെബ്രുവരി 8ന് രാവിലെ 11 മണിക്കും ആര് & ബി വിഭാഗത്തില്‍ 9ന് രാവിലെ 11 മണിക്കും ശല്യതന്ത്ര വിഭാഗത്തില്‍ ഫെബ്രുവരി 10ന് രാവിലെ 11നും നടക്കും. തൃപ്പൂണിത്തുറ താല്‍പ്പര്യമുള്ളവര്‍ ഗവണ്മെന്റ് ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകുക.

