മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ പോലെ തന്നെ പുത്തന്‍ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് മെസഞ്ചറും. തങ്ങളുടെ ഓപ്റ്റ് ഇന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകള്‍ക്കായി ഏതാനും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെസഞ്ചര്‍ ഇപ്പോള്‍.ഇതിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും പബ്ലിക്ക് ആക്കുന്നത് മുതല്‍ സ്‌ക്രീന്‍ഷോട്ട് നോട്ടിഫിക്കേഷനുകളും വീഡിയോ എഡിറ്റ് ഓപ്ഷനുകളും വരെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാണ്. മെസഞ്ചറിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി നോക്കാം.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും
വോയ്സ്, വീഡിയോ കോളുകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് ചാറ്റുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്വകാര്യവും സുരക്ഷിതവുമായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കും.
സ്‌ക്രീന്‍ഷോട്ട് നോട്ടിഫിക്കേഷന്‍
ഡിസപ്പിയറിങ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറും കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുകയാണ്. മെസഞ്ചറിന്റെ വാനിഷ് മോഡിലും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുകയും ചെയ്യും.
ജിഫുകളും സ്റ്റിക്കറുകളും
വളരെ ടെന്‍സ്ഡ് ആയ ചര്‍ച്ചകളെ പോലും ജിഫുകളും സ്റ്റിക്കറുകളും അയച്ച് നാം കാഷ്വല്‍ ടോക്‌സ് ആക്കി മാറ്റാറുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ ജിഫുകളും സ്റ്റിക്കറുകളും ഇപ്പോള്‍ ലഭ്യമാണ്.
റിപ്ലേകളും റിയാക്ഷന്‍സും
സന്ദേശങ്ങള്‍ക്ക് മറുപടിയായി റിയാക്ഷന്‍സും ഇനി നല്‍കാന്‍ കഴിയും. വന്ന മെസേജില്‍ ടാപ്പ് ചെയ്ത് പിടിച്ചാല്‍ റിയാക്ഷന്‍സ് ട്രേ തുറന്ന് വരും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള റിയാക്ഷന്‍ തിരഞ്ഞെടുക്കാം. മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്ത് ഹൃദയ ചിഹ്നം നല്‍കാനും കഴിയും.
മെസേജ് ഫോര്‍വേഡിങ്
ഒരു മെസേജില്‍ ലോങ് ടാപ്പ് ചെയ്താല്‍ ഫോര്‍വേഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. ‘ഫോര്‍വേഡ്’ ബട്ടണ്‍ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കിടാന്‍ കഴിയും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയര്‍ ഷീറ്റും കാണാന്‍ കഴിയും. ഇതില്‍ മെസേജ് ഷെയര്‍ ചെയ്യാവുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും കാണാന്‍ കഴിയും. ഒരു മെസേജ് ഫോര്‍വേഡ് ചെയ്യുന്നചിന് മുമ്പ് നിങ്ങള്‍ക്ക് ഒരു പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനും കഴിയും.
മീഡിയ സേവിങും വീഡിയോ എഡിറ്റുകളും
മെസഞ്ചറില്‍ ലഭിക്കുന്ന ഏത് മീഡിയ ഫയലിലും ദീര്‍ഘനേരം ടാപ്പ് ചെയ്ത് പിടിക്കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ആ വീഡിയോയോ ചിത്രമോ സേവ് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഒരു ഫോട്ടോയോ വീഡിയോയോ അയയ്ക്കുമ്പോള്‍, അയയ്ക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വീഡിയോ എഡിറ്റ്‌സ്. ഈ ഫീച്ചറില്‍ കൂടി സ്റ്റിക്കറുകള്‍ ചേര്‍ക്കല്‍, എഴുത്ത് അല്ലെങ്കില്‍ ടെക്സ്റ്റ് ചേര്‍ക്കല്‍, ക്രോപ്പിങ്, ഓഡിയോ എഡിറ്റിങ് എന്നീ സൗകര്യങ്ങളും (വീഡിയോകള്‍ക്കായി) ലഭിക്കും.
ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകളും വെരിഫൈഡ് ബാഡ്ജുകളും
ഇത് ചാറ്റില്‍ ഇന്‍വോള്‍വ് ആയിരിക്കുന്നവരെക്കുറിച്ച് പെട്ടെന്ന് മനസിലാക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്ന മെസഞ്ചറിന്റെ പുതിയ ഫീച്ചര്‍ ആണ് ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകള്‍. അക്കൗണ്ടുകളുടെ ആധികാരികത മനസിലാക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്. തട്ടിപ്പുകാരെയും മറ്റും എളുപ്പം തിരിച്ചറിയാന്‍ വെരിഫിക്കേഷന്‍ ഫീച്ചര്‍ സഹായിക്കുന്നു.

