തൈറോയ്ഡ് ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. രക്തത്തിൽ അയഡിന്റെ കുറവ് മൂലവും കൂടുതൽ മൂലവും ഈ രോഗം വരാം. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് ഇതിനെ ഒരു പരിധി വരെ തടയാൻ കഴിയും. ഗോയിറ്റർ ഉള്ളവരാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാർഥങ്ങളും പച്ചക്കറികളും ഇവർ ഒഴിവാക്കുന്നതാണ് ഉത്തമം.

ഗോയിറ്റർ ഉള്ളവർ കപ്പ, കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി തുടങ്ങിയ ഒഴിവാക്കുന്നതാണ് നല്ലത്. ഈ ഭക്ഷണ പദാർത്ഥങ്ങളിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസപ്പെടുത്തുന്ന ഗോയിസ്ട്രോജനുകൾ എന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ. കാബേജ്, കപ്പ, കോളിഫ്ളവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും തുടർന്ന് തൈറോയ്ഡ് ഗ്രന്ഥി വലുതാകുകയും ചെയ്യും. കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകളുണ്ട്. എന്നാൽ കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനിൽ അയഡിൻ ധാരാളം അടങ്ങിയിട്ടുണ്ട്.