ഹൃദയാരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഓറഞ്ച്

വളരെയേറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലവർഗമാണ് ഓറഞ്ച്. വൈറ്റമിൻ എ, ബി, സി, നികോട്ടിനിക് ആസിഡ്, തുടങ്ങിയവയെല്ലാം ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. അണുബാധ ഒഴിവാക്കാനും ജലദോഷം, പനി എന്നിവയിൽ നിന്നും സംരക്ഷണം നൽകാനും ഓറഞ്ച് സഹായിക്കും.

ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഓറഞ്ചിലുണ്ട്.

ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ക്ഷയത്തിനും ഓറഞ്ച് നീര് മികച്ചതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് ശീലമാക്കുന്നത് ഗുണകരമാണ്. വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും നേടാനും ഓറഞ്ച് സഹായിക്കും. സൗന്ദര്യം വർധിപ്പിക്കാനും ഓറഞ്ച് ഫലപ്രദമാണ്.

ഓറഞ്ചിൽ ചർമ്മത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മൃദുവും മനോഹരവുമാക്കും. മുഖക്കുരു കുറയ്ക്കുന്നതിനും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചിൽ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു.