രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വാഴക്കൂമ്പ്; അകാല വാർധക്യം തടയും

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാകുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, സി, ഇ എന്നിവയെല്ലാം വാഴക്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. വാഴക്കൂമ്പിലുള്ള നാരുകൾ ദഹനം എളുപ്പമാക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും. അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വാഴക്കൂമ്പിന് കഴിവുണ്ട്. ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തിൽ ഭേദമാക്കാനും വാഴക്കൂമ്പ് പ്രയോജനപ്രദമാണ്.

പ്രമേഹ രോഗികൾ സ്ഥിരമായി വാഴക്കൂമ്പ് കഴിക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവർ വാഴക്കൂമ്പ് ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു വരും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കും. വിളർച്ചയുള്ളവർ വാഴക്കൂമ്പ് കഴിക്കാൻ ശ്രദ്ധിക്കണം.

ശരീരത്തിലെ പ്രൊജസ്‌ട്രോൺ ഹോർമോൺ വർധിപ്പിക്കാനുള്ള ശേഷി വാഴക്കൂമ്പിനുണ്ട്. അതിനാൽ തന്നെ ഇത് സ്ത്രീകൾക്ക് വളരെയേറെ പ്രയോജനപ്രദമാണ്. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാനും വാഴക്കൂമ്പ് സഹായകരമാണ്.