തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി അടച്ച നിലയിലാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ട അവസ്ഥയാണുള്ളത്.
വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം മൂന്നു ദിവസം മുന്‍പു തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയിലും നിരവധി പേര്‍ കൊവിഡ് പോസിറ്റീവ് ആയതിനാല്‍ 23 വരെ സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു. ഈ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം പുനഃരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ആവശ്യം.

