അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്കാന് തീരുമാനം. ഇതിനോടനുബന്ധിച്ച് പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിക്കും. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണം എന്ന ശുപാര്‍ശയാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്.
സ്കൂളുകളിലെ അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കാനും തീരുമാനമായിട്ടുണ്ട്. ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കും. തീരുമാനം വിദ്യാഭ്യാസ ഓഫീസുകളില്‍ ഉള്ളവര്‍ക്കും ബാധകമാണ്. കരട് നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കും.
അതേസമയം, അധ്യാപക സംഘടനാ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ഖാദര്‍ കമ്മറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അധ്യാപക സംഘടനകളുടെ നിലപാട്. റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം കൂടി ലഭ്യമായ ശേഷം കൂടുതല്‍ കൂടിയാലോചനകള്‍ നടത്തണം. ഇക്കാര്യത്തില്‍ മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം തേടണം. അതിന് ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അധ്യാപക സംഘടനകള്‍ വ്യക്തമാക്കി.

