തലൈവര്‍ക്കും മേലെ ദളപതി: 2021 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ അറിയാം

കൊവിഡ് പ്രതിസന്ധിയിലും 2021ല്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും മികച്ച കളക്ഷന്‍ നേടുകയും ചെയ്ത അഞ്ച് തമിഴ് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

മാസ്റ്റര്‍

300 കോടി രൂപ കളക്ഷന്‍ നേടി വന്‍ വിജയമായി മാറിയ സിനിമയാണ് വിജയ് നായകനായ ‘മാസ്റ്റര്‍’. ലോക്ക്ഡൗണിന് ശേഷം ജനുവരി 13 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ തമിഴ് നാട്ടില്‍ 25 കോടി രൂപയാണ് നേടിയത്.

അണ്ണാത്തെ

ശിവയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ ആക്ഷന്‍ ചിത്രമായ ‘അണ്ണാത്തെ’ ബോക്‌സ് ഓഫീസില്‍ 240 കോടി കളക്ഷനാണ് നേടിയത്. 180 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.

ഡോക്ടര്‍

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഈ ആക്ഷന്‍-കോമഡി ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സിനിമ 25 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് തന്നെ 100 കോടി രൂപയാണ് നേടിയത്. ശിവകാര്‍ത്തികേയന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

മാനാട്

മികച്ച കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളുടെ നിരയില്‍ സ്ഥാനം പിടിച്ച അടുത്ത ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ‘മാനാട്’ ആണ്. ചിത്രം 100 കോടി രൂപ കളക്ഷന്‍ നേടി. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്തത്. എസ്‌ജെ സൂര്യ, കല്യാണി പ്രിയദര്‍ശന്‍, സിലംബരസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

കര്‍ണന്‍

‘കര്‍ണന്‍’ ലോകമെമ്പാടുമായി 63 കോടി രൂപ കളക്ഷനാണ് നേടിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിനെ കൂടാതെ ലാല്‍, രാജിഷ വിജയന്‍, നടരാജന്‍ സുബ്രമണ്യം, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.