ഡീലിറ്റ്: ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കേരള വിസി; അപമാനിതനായി രാഷ്ട്രപതി

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡീലിറ്റ് നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാഷ്ടീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നെന്ന വിവരം പുറത്തായി. കേരളത്തിലേക്കുള്ള യാത്രാ പരിപാടി രാഷ്ട്രപതി നിശ്ചയിച്ചത് തന്നെ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ കൂടിയായിരുന്നുവെന്നും ഇതില്‍ നിന്ന് സര്‍വകലാശാല ഒഴിഞ്ഞുമാറിയതോടെ അപമാനിതനായാണ് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നതെന്നും അറിവായി. ഒരു ചടങ്ങുമില്ലാതെയാണ് അദ്ദേഹം രാജ്ഭവനില്‍ കഴിഞ്ഞത്.

ഡിസംബര്‍ ആദ്യം ഗവര്‍ണര്‍ വൈസ് ചാന്‍സലറെ വിളിച്ച് രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റ് വിളിച്ച് ഉടന്‍ അംഗീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ശേഷം ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഗവര്‍ണര്‍ രാഷ്ട്രപതി ഭവനെ അറിയിക്കുകയും ചെയ്തു. ഇതുപ്രകാരമാണ് രാഷ്ട്രപതിയുടെ കേരളത്തിലേക്കുള്ള യാത്ര ക്രമീകരിച്ചത്.

എന്നാല്‍, കാര്യമായ പരിപാടികളൊന്നുമില്ലാതെ രാജ്ഭവനില്‍ തങ്ങിയ രാഷ്ട്രപതി 24ന് മടങ്ങുകയും ചെയ്തു.