ഗുരു സന്ദേശം സമൂഹത്തിൽ വളർത്തണം; മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന ഗുരുവാക്യം സ്മരിച്ച് മുഖ്യമന്ത്രി

ശിവഗിരി: 89- ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു സന്ദേശം സമൂഹത്തിൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കാത്തവർ ഇന്നുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുരു മാഹാത്മ്യം തീർത്ഥാടന സമയത്ത് മാത്രമല്ല ഓർക്കേണ്ടത്. ഇത് എപ്പോഴും ഓർത്തു വയ്ക്കേണ്ടതാണ്. ഗുരു സന്ദേശം ജനങ്ങളിൽ എത്തിക്കണം. മനുഷ്യജാതി എന്നാൽ മനുഷ്യത്വം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. മതങ്ങൾ തമ്മിൽ ഗുരു പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ശിവഗിരി തീർത്ഥാടകരെ രാത്രികാല നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയതിന് മുഖ്യമന്ത്രിക്ക് ശിവഗിരി മഠം നന്ദി പറഞ്ഞു.