പാനിപൂരിയിലും ജ്യൂസ് പാക്കിലും ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താന്‍ ശ്രമം; ആലുവയില്‍ യുവാക്കള്‍ പിടിയില്‍

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്.

മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പുതുവത്സര ദിനാഘോഷങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്നാണ് യുവാക്കള്‍ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് പിടിച്ചെുത്തത്. പുതുവത്സര ദിനത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തിയേക്കാമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനകള്‍ക്കിയിലാണ് യുവാക്കളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്.