കൊച്ചി: ആലപ്പുഴ ജില്ലയിലെ കൊലപാതകങ്ങളില്‍ പോലീസില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടി. പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.
സംഭവത്തില്‍ നിലവില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വകുപ്പുകള്‍ ചുമത്തുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. യുഎപിഎ ചുമത്തിയാല്‍ മാത്രമേ എന്‍ഐഎയ്ക്ക് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താന്‍ കഴിയുകയുള്ളൂ. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലും എന്‍ഐഎ അന്വേഷണം നടത്തണമെന്ന ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉന്നയിച്ചിരുന്നു. ഗവര്‍ണറെ കണ്ട് ബിജെപി അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന ബിജെപി കേന്ദ്രതലത്തിലും ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു

