കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലെത്തുന്നത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. .വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനെയും ശ്വേത മേനോനെയും, ജോയന്റ് സെക്രട്ടറിയായി ജയസൂര്യയെയും തിരഞ്ഞെടുത്തു.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. അതേസമയം, 21 വര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്ന പ്രത്യേക ഇടവേള ബാബുവിനുണ്ട്.

