മുംബൈ: ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നതായി റിപ്പോര്‍ട്ട്. 2016ലാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറായ അദ്ദേഹം യുഎഇക്കെതിരെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. അടുത്തയാഴ്ച ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ക്രിക്കറ്റ് നിന്ന് കളമൊഴിഞ്ഞ ശേഷം ഒരു പ്രമുഖ ഐപിഎല്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം ഹര്‍ഭജന്‍ ചേരുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒന്നു രണ്ടു ഫ്രാഞ്ചൈസികള്‍ ഹര്‍ഭജനെ ക്ഷണിച്ചതായും സൂചന ഉണ്ട്.
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സമയത്ത് യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ താല്‍പര്യം ഹര്‍ഭജന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നൈറ്റ് റൈഡേഴ്സില്‍ വരുണ്‍ ചക്രവര്‍ത്തിക്കും വെങ്കടേഷ് അയ്യര്‍ക്കും മികവ് ഉയര്‍ത്താനുള്ള ഉപദേശങ്ങള്‍ ഹര്‍ഭജന്‍ നല്‍കിയിരുന്നു. ടീം സെലക്ഷനിലും ഹര്‍ഭജന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

