കൊച്ചി: ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മധുരം’ ഡിസംബര്‍ 24 ന് സോണി ലൈവില്‍ റിലീസ് ചെയ്യും.
രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ജൂണ്‍. ചിത്രത്തില്‍ രജിഷയുടെ അച്ഛനായി എത്തിയത് ജോജുവായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജൂണ്‍.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജുവും സിജോ വടക്കനും ചേര്‍ന്നാണ് ഇപ്പോള്‍ ‘മധുരം’ നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, അര്ജുന് അശോകന് നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

