ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ചെറിയ മാറ്റങ്ങളോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടി20 മത്സരങ്ങള്‍ പിന്നീട് നടത്തും. ബയോ ബബിള്‍ പാലിച്ച്, കര്‍ശനമായ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലാണ് പര്യടനം നടക്കുകയെന്നും സിഎസ്എ വ്യക്തമാക്കി.
‘പര്യടനം ഇപ്പോള്‍ സ്ഥിരീകരിച്ചു, ഫലപ്രദമായ ലോജിസ്റ്റിക് പ്ലാനിംഗിന് വേണ്ടി ഇന്ത്യ ടീം എത്തുന്നത് ഒരാഴ്ചത്തേക്ക് നീട്ടും’, സിഎസ്എയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ 17ന് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് പര്യടനം തുടങ്ങുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നാല് ടി20 മത്സരങ്ങളും പുനക്രമീകരിക്കും.

