അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നപരിഹാരം; ഉന്നതതല യോഗം വിളിച്ചു ചേർത്ത് മന്ത്രിമാർ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നടപടികളുമായി സർക്കാർ. അടിയന്തര പ്രശ്‌ന പരിഹാരത്തിനായി മന്ത്രിമാർ ഉന്നതതല യോഗം ചേരും. ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും മന്ത്രിമാർ ഉന്നതല യോഗം ചേരുന്നത്.

പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ മുൻകൈയെടുത്ത് വിളിച്ചു ചേർക്കുന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ -എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.

അട്ടപ്പാടിയിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതതല യോഗം ചേരുന്നത്.