ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍. ചിത്രം സോണി ലൈവിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രദര്‍ശനത്തിന് ശേഷം തിയേറ്ററില്‍ വരാതെ നേരിട്ടാണ് ചിത്രം ഒടിടി റിലീസിനെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ജൂണില്‍ റിലീസിനെത്തുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമക്ക് ശേഷം സോണി ലൈവില്‍ റിലീസ് ചെയ്യന്ന ചിത്രമാണിത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രമായി ‘ചുരുളി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

