മലയാളി നവാഗത സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ തിരക്കഥ-സംവിധാനത്തില്‍ പിറന്ന ചിത്രം ‘പക’ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 6 മുതല്‍ 12 വരെ ആണ് ചലച്ചിത്ര മേള നടക്കുന്നത്. അറേബ്യന്‍ പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.
മുന്‍പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021) ഡിസ്‌കവറി വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ ആയും പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021ചൈന) ഏഷ്യന്‍ പ്രീമിയര്‍ ആയും ‘പക’ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. എന്‍എഫ്ഡിസി വര്‍ക്ക് ഇന്‍ പ്രോഗ്രസ് ലാബില്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

