തിരുവനന്തപുരം: വൈദ്യുതി ബിൽ തുകയിൽ സംശയമുള്ളവർക്ക് ഇനി സ്വയം പരിശോധിച്ച് കാര്യങ്ങൾ ബോധ്യപ്പെടാം. ഇതിനായുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ബിൽ തുകയിൽ വർദ്ധനവ് വരുമ്പോൾ നമ്മളിൽ പലർക്കും തുകയിൽ സംശയമുണ്ടാകാറുണ്ട്. ഇത്രത്തോളം തുക വരുമോ?, വൈദ്യുതി മീറ്റർ തെറ്റായി കാണിച്ചതാണോ എന്നിങ്ങനെയുള്ള പലവിധ ചോദ്യങ്ങളും ഉപഭോക്താക്കളുടെ മനസിൽ ഉയരാറുണ്ട്. വീടുകൾ അടഞ്ഞു കിടക്കുന്ന സമയങ്ങളിലാണ് മീറ്റർ റീഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥൻ എത്തുന്നതെങ്കിൽ മുൻപത്തെ ബിൽ തുകയ്ക്ക് ആനുപാതികമായി ആണ് തുക കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിലും ബിൽ തുക സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾക്കും പുതിയ സേവനം പരിഹാരമാകും.
കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി ഇനി മുതൽ വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?
കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

