ചുരങ്ങിയ ദിവസങ്ങള്‍ കൊണ്ട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘അണ്ണാത്തെ’. ഗംഭീര വരവേല്പാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇരുനൂറ് കോടിയിലധികം രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബോക്സ് ഓഫീസില്‍ നേടിയത്. കനത്തമഴയേയും, വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസം തമിഴ്നാട്ടില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചെറിയ ഇടിവ് വന്നു. എന്നാല്‍, ഇന്നലെ മുതല്‍ വീണ്ടും പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്താന്‍ തുടങ്ങി. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരാനും ചിത്രത്തിന് സാധിച്ചു.
ചിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെ നവംബര്‍ നാലിനാണ് തിയേറ്ററുകളിലെത്തിയത്. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുശ്ബു, മീന തുടങ്ങി വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.

