തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമം ഏര്‍പ്പെടുത്തിയത്. രാത്രി 8 മണി മുതല്‍ 10 മണി വരെ പടക്കങ്ങള്‍ പൊട്ടിക്കാമെന്ന അനുമതിയാണുള്ളത്.
അതേസമയം, ആശുപത്രികള്‍, കോടതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ സമീപത്ത് നിന്ന് 100 മീറ്റര്‍ അകലം പാലിച്ചേ പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവാദമുള്ളൂ.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ-ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.

