കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലും പ്രമുഖരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ടിപ്പുവിന്റെ സിംഹാസനത്തില്‍ മോഹന്‍ലാല്‍ ഒഴികെ പല പ്രമുഖരും ഇരുന്നിട്ടുണ്ടെന്നാണ് മോന്‍സന് വസ്തുക്കള്‍ നല്‍കിയ സുരേഷ് വെളിപ്പെടുത്തിയത്.
ടിപ്പുവിന്റേതാണ് സിംഹാസനം എങ്കില്‍ തനിക്ക് അതിലിരിക്കാന്‍ യോഗ്യതയില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും സുരേഷ് പവ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പത്ത് തവണയില്‍ക്കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തെന്നും അദ്ദേഹം പറയുന്നു.
മോന്‍സണ് കൊടുത്ത സാധനങ്ങളെ പറ്റി കൂടുതല്‍ വിവിരങ്ങള്‍ അറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാത്രമാണ് ചോദിച്ചതെന്നും സുരേഷ് പറഞ്ഞു.മോശയുടെ വടിയാക്കി മാറ്റിയത് വാക്കിംഗ് സ്റ്റിക്കാണ്.മ്യൂസിയം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കരുതിയാണ് അഥ് കൊടുത്തതാതെന്നും അദ്ദേഹം പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

