ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കുെമന്ന് ബ്രയാന്‍ ലാറ

ദുബായ്: 20201 ലെ ട്വന്റി-20 ലോകകപ്പ് ഇന്ത്യ തോല്‍ക്കുെമന്ന് ഉറപ്പിച്ച് പറഞ്ഞ് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ടീമ് സെമി ഫൈനല്‍ വരെ എത്തുമെന്ന് ലാറ പറയുന്നു. എന്നാല്‍ അവര്‍ എങ്ങനെ സെമി ഫൈനല്‍ മുതല്‍ കളിക്കും എന്നത് ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ എന്നും ലാറ പറഞ്ഞു.

ഇന്ത്യന്‍ ടീമ് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതെല്ലാം കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്, ലാറ പറഞ്ഞു. ലാറ പ്രാധാന്യം നല്‍കുന്നത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകള്‍ക്കാണ്.

എന്നാല്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ഇന്ത്യ എന്നാണ് മിക്ക താരങ്ങളും വിലയിരുത്തുന്നത്. ഇന്ത്യക്ക് 2013ന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല.