തിരുവനന്തപുരം: ഏറെ നാളത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. സംസ്ഥാന സര്‍ക്കാരുമായി തീയേറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.
അതേസമയം, വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ടിരുന്ന സമയത്തെ വിനോദ നികുതിയില്‍ ഇളവ്, കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്.
തിയേറ്റര്‍ തുറക്കുന്ന സാഹചര്യത്തില്‍ ആദ്യ എത്തുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക.ചിത്രം ഒടിടി റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് വേണ്ടന്ന വെയ്ക്കുകയായിരുന്നു.

