ന്യൂയോര്‍ക്ക്: പ്രമുഖ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് തന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സോഷ്യല്‍ മീഡിയ കമ്പനിയില്‍ ഒരുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരുമാറ്റല്‍ നടപടിയെന്നാണ് പുറത്ത് ലഭിക്കുന്ന വിവരം.
യുഎസ് ടെക്നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഈ വാര്‍ത്ത് പുറത്ത് വിട്ടിരിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 28-നാണ് നടക്കുന്നത്. അന്ന് മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്.
പേരുമാറ്റുന്നത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായിട്ടാണ് പേര് മാറ്റുന്നതിലൂടെ അധികൃതര്‍ ലക്ഷ്യം വെയ്ക്കുന്നത്.
പേരില്‍ മാറ്റം വരുന്നതോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴില്‍ വരും.ഇതിന് പുറമെ വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും മാതൃകമ്പനിക്ക് കീഴില്‍ വരും. എന്നാല്‍ ഇത് സംബന്ധിച്ച് ഫേയ്സ്ബുക്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

